Connect with us

Techno

ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകളുമായി ട്രൂകോളര്‍

Published

|

Last Updated

ന്യൂഡൽഹി | ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ സവിശേഷതകളുമായി ട്രൂകോളര്‍. ഗ്രൂപ്പ് വോയ്‌സ് കോളിംഗ്, സ്മാര്‍ട്ട് എസ്എംഎസ്, ഇന്‍ബോക്‌സ് ക്ലീനര്‍ എന്നീ പുതിയ ഫീച്ചറുകള്‍ നല്‍കിയാണ് ട്രൂകോളര്‍ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. ഉപയോക്താക്കളുടെ ഫീഡ്ബാക്ക് അനുസരിച്ചാണ് പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പോയി ആപ്പ് അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ഗ്രൂപ്പ് വോയ്‌സ് കോളിംഗ് ഫീച്ചറിലൂടെ ഒരേസമയം എട്ട് വ്യക്തികളുമായി വരെ ക്രോസ് ബോര്‍ഡര്‍ വോയ്‌സ് കോളുകള്‍ നടത്താന്‍ സാധിക്കും. ഉപയോഗിക്കാത്ത മെസേജുകള്‍ നീക്കം ചെയ്ത് ഫോണിന്റെ സ്റ്റോറേജ് ശേഷി വര്‍ധിപ്പിക്കുന്നതാണ് ഇന്‍ബോക്‌സ് ക്ലീനര്‍ ഫീച്ചര്‍. സ്പാം, പെയ്‌മെന്റ്‌സ് റിമൈന്‍ഡര്‍, ഉപകാരപ്രദമായ ഇന്‍ഫര്‍മേഷന്‍ എന്നിവ തിരിച്ചറിഞ്ഞ് ഫില്‍റ്റര്‍ ചെയ്യുന്നതിനുള്ള അല്‍ഗോരിതം ഉപയോഗിക്കുന്നതാണ് സ്മാര്‍ട്ട് എസ്എംഎസ് ഫീച്ചര്‍.

സിമ്മെട്രിക് എന്‍ക്രിപ്ഷന്‍ നല്‍കി എല്ലാ ഗ്രൂപ്പ് വോയ്‌സ് കോളുകളും സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് ട്രൂകോളര്‍ അറിയിച്ചു. ഇന്ത്യ, കെനിയ, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലായിരിക്കും സ്മാര്‍ട്ട് എസ് എം എസ് ഫീച്ചര്‍ അവതരിപ്പിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, സ്വീഡന്‍, യുഎസ് എന്നീ രാജ്യങ്ങളിലും ലഭ്യമാകും.

ഗ്രൂപ്പ് വോയ്‌സ് കോള്‍ സമയങ്ങളില്‍ യൂസറുടെ അറിവില്ലാതെ ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ടവരെ സ്പാം യൂസര്‍മാരായി തിരിച്ചറിയാന്‍ ട്രൂകോളര്‍ സഹായിക്കും. ആശയവിനിമയം സുരക്ഷിതവും കൂടുതല്‍ കാര്യക്ഷമവുമാക്കുവാന്‍ ഗ്രൂപ്പ് വോയ്‌സ് കോളിംഗ്, സ്മാര്‍ട്ട് എസ്എംഎസ്, ഇന്‍ബോക്‌സ് ക്ലീനര്‍ എന്നിവ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും ട്രൂകോളര്‍ ഇന്ത്യ എംഡി റിഷിത് ജുന്‍ജുന്‍വാല പറഞ്ഞു.