Connect with us

Kerala

പാലക്കാട് നിന്ന് രണ്ട് വർഷം മുമ്പ് കാണാതായ പെൺകുട്ടിയെ കെെകുഞ്ഞിനൊപ്പം മധുരയിൽ കണ്ടെത്തി

Published

|

Last Updated

പാലക്കാട് | രണ്ടുവര്‍ഷം മുമ്പ് പാലക്കാട് നിന്ന് കാണാതായ പെൺകുട്ടിയെ കെെക്കുഞ്ഞിനൊപ്പം മധുരയിൽ കണ്ടെത്തി. പാലക്കാട് കൊഴിഞ്ഞമ്പാറയിൽ നിന്ന് കാണാതായ 14 കാരിയെയാണ് നാലുമാസം പ്രായമുളള കുഞ്ഞിനോടൊപ്പം കണ്ടെത്തിയത്. പെണ്‍കുട്ടിയ്ക്കൊപ്പം താമസിച്ചിരുന്ന യുവാവിനായി പോലീസ് തിരച്ചിൽ നടത്തുകയാണ്.

2019ലാണ് പെണ്‍കുട്ടിയെ കാണാതായത്. അമ്മയ്‌ക്കൊപ്പം ജോലി ചെയ്തിരുന്ന വ്യക്തിയോടൊപ്പമാണ് താൻ മധുരയിൽ താമസിക്കുന്നതെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇയാൾ എവിടെയാണെന്നത് സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഉടൻ പിടികൂടാനാകുമെന്നാണ് പ്രതീക്ഷ.