Connect with us

Malappuram

ഇന്ധന വിലവര്‍ധന: പെട്രോള്‍ പമ്പുകളില്‍ മഷിക്കുപ്പികളുമായി ക്യൂ നിന്ന് എസ് എസ് എഫ് സമരം

Published

|

Last Updated

മലപ്പുറം | രാജ്യത്ത് ക്രമാതീതമായി കുതിച്ചുയരുന്ന ഇന്ധന വില വര്‍ധനക്കെതിരെ വേറിട്ട പ്രതിഷേധവുമായി എസ് എസ് എഫ്. സംസ്ഥാന വ്യാപകമായി എസ് എസ് എഫ് പ്രവര്‍ത്തകര്‍ പെട്രോള്‍ പമ്പുകളില്‍ മഷിക്കുപ്പികളുമായി ക്യൂ നിന്ന് പ്രതിഷേധിച്ചു. ജനജീവതം ദുസ്സഹമാക്കുന്ന ഇന്ധന വിലവര്‍ദ്ധന രാജ്യത്തെ പട്ടിണിയിലേക്ക് തള്ളിവിടുന്ന പശ്ചാത്തലത്തില്‍ അധികാരികളുടെ കണ്ണ് തുറപ്പിക്കും വിധത്തിലാണ് സമരം നടന്നത്.

ഇന്ധനവില കൃമീകരിക്കേണ്ടത് അനിവാര്യമാണെന്നുണര്‍ത്തിയാണ് മഷിക്കുപ്പികളുമായി ക്യൂ നിന്ന് വേറിട്ട പ്രതിഷേധത്തിന് എസ് എസ് എഫ് നേതൃത്വം നല്‍കിയത്. ജില്ലകളിലെ വിവധ കേന്ദ്രങ്ങളില്‍ ജില്ല,ഡിവിഷന്‍, സെക്ടര്‍ ഭാരവാഹികള്‍ നേതൃത്വം നല്‍കി.

---- facebook comment plugin here -----

Latest