Connect with us

Kerala

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്ന സംഭവം; സ്വമേധയാ കേസെടുത്ത് യുവജന കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം | പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്ന സംഭവത്തില്‍ സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മലപ്പുറം പെരിന്തല്‍മണ്ണ എളാട് സ്വദേശി ദൃശ്യയെയാണ് കുത്തിക്കൊന്നത്. ദൃശ്യയെ കുത്തുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ സഹോദരി ദേവക്കും കുത്തേറ്റിരുന്നു. പരുക്കേറ്റ ദേവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രതി വിനീഷ് വിനോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇത്തരം സംഭവങ്ങള്‍ പ്രബുദ്ധ കേരളത്തിന് അപമാനകരമാണെന്ന് യുവജന കമ്മീഷന്‍ പറഞ്ഞു. ഇങ്ങനെയുള്ള ദുരനുഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ കേസിലെ പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കേണ്ടതുണ്ട്. യുവജനങ്ങള്‍ക്കിടയില്‍ വ്യാപകമായ ബോധവത്ക്കരണം നടത്താന്‍ യുവജന കമ്മീഷന്‍ നേതൃത്വം നല്‍കുമെന്നും ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം അറിയിച്ചു.
ദൃശ്യയും ദേവയും വീടിന്റെ രണ്ടാം നിലയിലെ മുറിക്കകത്ത് ഇരിക്കുന്നതിനിടെയാണ് . അവിടെക്ക് എത്തിയ യുവാവ് പെണ്‍കുട്ടിയെ കുത്തുകയായിരുന്നു. ദൃശ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പെണ്‍കുട്ടിയുടെ പിതാവിന്റെ കട ഇന്നലെ രാത്രി പ്രതി കത്തിച്ചിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്.

---- facebook comment plugin here -----

Latest