Kerala
ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണം; മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി

കൊച്ചി | രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താന ചോദ്യം പോലീസിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി. ഐഷക്കെതിരെ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്ത കവരത്തി പോലീസ് മുമ്പാകെ ജൂണ്‍ 20ന് ഹാജരാകാനാണ് നിര്‍ദേശം. ഐഷ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
കേസില്‍ ഐഷയെ അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 50,000 രൂപ ബോണ്ടില്‍ കീഴ്‌ക്കോടതി ജാമ്യം നല്‍കണം. ഒരാഴ്ചത്തേക്കാണ് ഇടക്കാല ഉത്തരവിന്റെ കാലാവധി.
---- facebook comment plugin here -----