Kerala
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; പവന് കുറഞ്ഞത് 400 രൂപ
കൊച്ചി | ഇടവേളക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. പവന്റെ വില 400 രൂപ കുറഞ്ഞ് 35,880 രൂപയായി. 4485 രൂപയാണ് ഗ്രാമിന്. 36,280 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. രണ്ടാഴ്ചക്കിടെ 1000 രൂപയിലേറെയാണ് പവന്റെ വിലയില്‍ കുറവുണ്ടായത്.
യുഎസ് ഫെഡ് റിസര്‍വ് പ്രതീക്ഷിച്ചതിലുംനേരത്തെ പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതാണ് സ്വര്‍ണവിലയെ ബാധിച്ചത്. ഇതോടെ ആഗോള വിപണിയില്‍ സ്വര്‍ണവില 2.5ശതമാനം ഇടിവ് നേരിട്ടു.
---- facebook comment plugin here -----




