Kerala
കൊല്ലം ബൈപാസിലെ ടോള്‍ പിരിവ്; ഇടത് സംഘടനകളുടെ പ്രതിഷേധത്തില്‍ നേരിയ സംഘര്‍ഷം

കൊല്ലം | ലോക്ക്ഡൗണില്‍ ഭാഗിക ഇളവുകള്‍ നിലവില്‍ വന്നതിന് പിറകെ കൊല്ലം ബൈപാസില്‍ ടോള്‍ പിരിവ് ആരംഭിച്ചതിനെതിരെ ഇടത് യുവജന സംഘടനകളുടെ പ്രതിഷേധ സമരത്തിനിടെ നേരിയ സംഘര്‍ഷം. എഐവൈഎഫ്, ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. രാവിലെ എട്ട് മുതലാണ് കരാറുകാര്‍ ടോള്‍ പിരിവ് തുടങ്ങിയത്.
ടോള്‍ പരിവ് ആരംഭിക്കുന്നതിന് മുന്‍പ് ജീവനക്കാര്‍ പൂജകള്‍ ചെയ്യുന്നതിനിടെയാണ് ടോള്‍ ബൂത്തിലേക്ക് യുവജന സംഘടനകള്‍ ഇരച്ചു കയറിയത്. ഇതു തടഞ്ഞ പോലീസുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉന്തും തള്ളുമുണ്ടായി. ഇത് നേരിയ സംഘര്‍ഷത്തിനിടയാക്കി.ഇത് മൂന്നാമത്തെ തവണയാണ് ടോള്‍ ബൂത്ത് തുറക്കാനുള്ള ശ്രമം യുവജന സംഘടനകള്‍ തടയുന്ന്. ടോള്‍ പിരിക്കാന്‍ അനുവദിക്കുകയില്ലെന്നാണ് യുവജന സംഘടനകളുടെ നിലപാട്
---- facebook comment plugin here -----