Connect with us

National

ലക്ഷദ്വീപില്‍ സിഎഎ വിരുദ്ധ ബോര്‍ഡ് സ്ഥാപിച്ചവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റവും ചുമത്തി

Published

|

Last Updated

കവരത്തി | ലക്ഷദ്വീപില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കാന്‍ ബോര്‍ഡ് സ്ഥാപിച്ചവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റവും ചുമത്തി. കോണ്‍ഗ്രസ് നേതാവായ ആറ്റക്കോയ, സിപിഎം നേതാക്കളായ റഹിം, അഷ്‌കര്‍ അലി എന്നിവര്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്.

ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ ലക്ഷദ്വീപില്‍ സിഎഎ വിരുദ്ധ ബോര്‍ഡ് സ്ഥാപിച്ചത്. പിന്നീട് അഡ്മിനിസ്ട്രേറ്റര്‍ ദ്വീപിലെത്തിയ സാഹചര്യത്തിലാണ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് ഈ മൂന്നുപേര്‍ക്കെതിരെയും ഗുരുതര കുറ്റങ്ങള്‍ ചുമത്തി കേസെടുത്തത്. എന്നാല്‍ അപ്പോള്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നില്ല. രാജ്യദ്രോഹം കൂടി ചുമത്തണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കുകയും അതില്‍ നടപടിയാവുകയുമായിരുന്നു. എന്നാല്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട് ലഭിച്ച് കേസ് രേഖകളുടെ പകര്‍പ്പ് പുറത്തായതോടെയാണ് രാജ്യദ്രോഹം ചുമത്തിയിട്ടുണ്ടെന്ന് വ്യക്തമായത്.