Kerala
പള്ളികള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുമതി തേടി സമസ്ത

കോഴിക്കോട് | ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയ പശ്ചാത്തലത്തില്‍ പള്ളികള്‍ നിയന്ത്രണങ്ങളോടെ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ട് സമസ്ത. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവരാണ് മുഖ്യമന്ത്രിയോട് ഇക്കാര്യം അഭ്യര്‍ഥിച്ചത്.
ഇന്ന് അര്‍ധരാത്രി ലോക്ഡൗണില്‍ ഇളവ് വരുത്തുന്ന അവസ്ഥയില്‍ ആരാധനാലയ പ്രവേശനത്തിനും ഉപാധികളോടെ സമ്മതം നല്‍കണം. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ട് മാത്രമേ ആരാധനകള്‍ക്കായി വിശ്വാസികള്‍ പള്ളികളില്‍ സംഗമിക്കുകയുള്ളൂ. വെള്ളിയാഴ്ച ജുമുഅക്ക് 40 ആളുകള്‍ക്ക് എങ്കിലും പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നും നേതാക്കള്‍ പറഞ്ഞു.
---- facebook comment plugin here -----