Kerala
കെ സുധാകരന്‍ കെ പി സി സി പ്രസിഡന്റായി ഇന്ന് ചുമതലയേല്‍ക്കും

തിരുവനന്തപുരം | പ്രഖ്യാപനം വന്ന് രണ്ട് ആഴ്ച പിന്നിട്ട ശേഷം കെ പി സി സി പ്രസിഡന്റായി കെ സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും. രാവിലെ 11നും 11.30നും ഇടയിലാണ് സുധാകരന്റ ചുമതലയേല്‍ക്കല്‍ ചടങ്ങ്. രാവിലെ പത്തിന് തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം അര്‍പ്പിക്കുന്ന സുധാകരന്‍ തുടര്‍ന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തിയും ഹാരാര്‍പ്പണം നടത്തും.
പത്തരയോടെ ഇന്ദിരാഭവനില്‍ എത്തുന്ന സുധാകരന് സേവാദള്‍ വോളന്റിയര്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. തുടര്‍ന്ന് സുധാകരന്‍ പാര്‍ട്ടി പാതക ഉയര്‍ത്തിയ ശേഷമാണ് ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുക. ഇതിന് ശേഷം സ്ഥാനമൊഴിയുന്ന കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തും. വര്‍ക്കിംഗ് പ്രസിഡന്റുമാരായി ടി സിദ്ദീഖും കൊടിക്കുന്നേല്‍ സുരേഷും പി ടി തോമസും സുധാകരനൊപ്പം ചുമതലയേല്‍ക്കും
പാര്‍ട്ടിയെ കേഡര്‍ സംവിധാനയത്തിലേക്ക് മാറ്റുകയാണ് തന്റെ ലക്ഷ്യമെന്ന് സധാകരന്‍ നേരത്തെ പറഞ്ഞിരുന്നു. കെ പി സി സിയിലും ഡി സി സികളിലും ജോംബോ കമ്മിറ്റികള്‍ വെട്ടിക്കുറക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ സുധാകരന്റെ പരിഷ്‌ക്കാരങ്ങള്‍ക്ക് ഗ്രൂപ്പുകളില്‍ നിന്ന് എന്ത്ര പിന്തുണകിട്ടുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ചുമതലയേറ്റെടുത്ത ശേഷം നടത്തുന്ന പ്രസംഗത്തില്‍ കെ പി സി സി പുനഃസംഘടന സൂചിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.