National
അഫ്ഗാനെതിരെ ഇന്ത്യക്ക് സമനില; എഎഫ്‌സി ഏഷ്യാ കപ്പ് യോഗ്യത നേടി ഇന്ത്യ

ദോഹ | ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍- ഇന്ത്യ മത്സരം സമനിലയില്‍ പിരിഞ്ഞു. 75-ാം മിനിറ്റില്‍ മുന്നിലെത്തിയ ഇന്ത്യ അടുത്ത ഏഴു മിനിറ്റിനുള്ളില്‍ ഗോള്‍ വഴങ്ങുകയായിരുന്നു.
സമനിലയില്‍ നിന്ന് നേടിയ ഒരു പോയന്റോട് ഇന്ത്യ എ എഫ് സി ഏഷ്യാ കപ്പ് യോഗ്യത നേടി. ഗ്രൂപ്പ് ഇയില്‍ എട്ടു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും നാല് സമനിലയുമായി ഏഴു പോയന്റോടെ ഇന്ത്യ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
ആദ്യ പകുതി ഇന്ത്യ ആക്രമിച്ചു കളിച്ചെങ്കിലും ഫിനിഷിങ്ങിലെ പിഴവ് ഇന്ത്യയെ ഗോള്‍ നേടുന്നതില്‍ നിന്നകറ്റി. ഇന്ത്യന്‍ താരം മന്‍വീര്‍ സിങ്ങിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. ഒവെയ്സ് അസീസിയുടെ ഇടപെടല്‍ അവര്‍ക്ക് രക്ഷയായി.രണ്ടാം പകുതിയില്‍ അഫ്ഗാനാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. എന്നാല്‍ പ്രതിരോധത്തിന്റെ മികവ് ഇന്ത്യക്ക് തുണയായി
---- facebook comment plugin here -----