National
രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ട ആക്രമണം; ഒരാള്‍ മരിച്ചു

ചിറ്റോഗഡ് | രാജസ്ഥാനിലെ ചിറ്റോഗഢില്‍ പശുക്കളെ കടത്തിയെന്ന് ആരോപിച്ച് ഒരാളെ അക്രമികള്‍ തല്ലിക്കൊന്നു. മധ്യപ്രദേശിലെ അചല്‍പുര്‍ സ്വദേശിയായ ബാബു ലാല്‍ ഭില്‍ ആണ് മരിച്ചത്. ഇയാളും മറ്റൊരാളും കൂടി വാഹനത്തില് വരുമ്പോള്‍ വലിയൊരു സംഘം ആളുകള്‍ തടഞ്ഞുവെക്കുകയും മര്‍ദിക്കുകയുമായിരുന്നു. ബാബു ലാലിന്റെ കൂടെയുണ്ടായിരുന്നയാള്‍ ആശുപത്രിയിലാണ്. ഇവരുടെ കൈയിലുണ്ടായിരുന്ന രേഖകളും മൊബൈല്‍ ഫോണുകളും മറ്റും അക്രമികള്‍ തട്ടിക്കൊണ്ടുപോയി.
ബെഗു പട്ടണത്തിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് ചിലരെ പോലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തിവരികയാണെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം ഉദയ്പുര്‍ റേഞ്ച് ഐ ജി. സത്യവിര്‍ സിംഗ് പറഞ്ഞു.
---- facebook comment plugin here -----