Connect with us

Covid19

ദ്വീപില്‍ നടപ്പാക്കുന്ന ജനവിരുദ്ധ നടപടികളെ ന്യായീകരിച്ച് പട്ടേല്‍

Published

|

Last Updated

കവരത്തി |  ഇന്ന് ലക്ഷദ്വീപില്‍ എത്താനിരിക്കെ അവിടെ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങളെ ന്യായീകരിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍. ദ്വീപില്‍ സ്വീകരിച്ചത് കരുതല്‍ നടപടികള്‍ മാത്രമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ദ്വീപില്‍ നടപ്പാക്കിയ ബീഫ് നിരോധനത്തെ ന്യായീകരിച്ച അദ്ദേഹം, റമസാന്‍ കാരണമാണ് കൊവിഡ് വര്‍ധിച്ചതെന്നും പറഞ്ഞു. ഭരണപരിഷ്‌കാര നടപടികള്‍ ജനങ്ങള്‍ക്കെതിരെ ദുരുപയോഗം ചെയ്യില്ലെന്നും അഡ്മിനിസ്ട്രേറ്റര്‍ പറഞ്ഞു.

അതേസമയം പട്ടേലിന്റെ സന്ദര്‍ശനത്തിനെതിരെ സമ്പൂര്‍ണ കരിദിനം ആചരിക്കുകയാണ് ദ്വീപ് ജനത. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് വീടുകളില്‍ പ്രഫുല്‍ പട്ടേലിനെതിരെ കരിദിനം ആചരിക്കുന്നത്. ഒരാഴ്ചത്തേക്കാണ് പ്രഫുല്‍ പട്ടേല്‍ ദ്വീപിലുണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചരിത്രദിനത്തിനായി തയ്യാറെടുക്കാം, നമ്മള്‍ അതിജീവിക്കും, ഒറ്റക്കെട്ടായി നമുക്ക് മുന്നേറാം എന്നീ മുദ്രാവാക്യങ്ങളോടെയാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കരിദിനമായി ആചരിക്കണമെന്ന് ലക്ഷദ്വീപ് സേവ് ഫോറം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നത്.