International
ലോകത്ത് കൊവിഡില്‍ പൊലിഞ്ഞത് 38.18 ലക്ഷത്തിലേറെ ജീവനുകള്‍
ന്യൂയോര്‍ക്ക് | കൊവിഡ് മഹാമാരി മൂലം ലോകത്ത് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 38.18 ലക്ഷം പിന്നിട്ടു. ഇന്നലെ മാത്രം 8000ത്തിലധികം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരങ്ങളാണ് ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുന്നത്. പതിനേഴ് കോടി അറുപത്തിയേഴ് ലക്ഷം പേര്‍ ഇതിനകം വൈറസിന്റെ പിടിയില്‍പ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിനടുത്ത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 80,834 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ രണ്ട് കോടി തൊണ്ണൂറ്റിനാല് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3.70 ലക്ഷം പേര്‍ ഇന്ത്യയില്‍ മരിച്ചു. രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ മൂന്ന് കോടി നാല്‍പത്തിമൂന്ന് ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 6.15 ലക്ഷം പേര്‍ മരിച്ചു. ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.



