Ongoing News
കോപ്പയില്‍ വെനസ്വേലയെ തകര്‍ത്ത് ബ്രസീല്‍ തുടങ്ങി

ബ്രസീലിയ | കോപ്പ അമേരിക്കയിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പന്യമാരും ആതിഥേയരുമായ ബ്രസീലിന് വിജയത്തുടക്കം. വെനസ്വേലയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീല്‍ തകര്‍ത്ത.് ഒരു ഗോല്‍ നേടുകയും രണ്ട് ഗോളുകള്‍ക്ക് അവസരം ഒരുക്കുകയും ചെയ്ത നെയ്മറാണ് കിളിയിലെ താരം. എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ബ്രിസീല്‍ കീഴടക്കിയത്.
23-ാം മിനിറ്റിലായിരുന്നു ബ്രിസീലിന്റെ ആദ്യ ഗോള്‍. മാര്‍കിന്യോസാണ് ആദ്യ ഗോള്‍ നേടിയത്. 64-ാം മിനിറ്റിലായിരുന്നു നെയ്മറിന്റെ ഗോള്‍. ഡാനിലോയെ ബോക്‌സിനകത്തുവച്ച് ഫൗള്‍ ചെയ്തതിന്റെ ഫലമായാണ് കിട്ടിയ പെനാല്‍റ്റിയ നെയ്മര്‍ ഗോളാക്കി മാറ്റുകയായിരുന്നു. 89-ാം മിനുട്ടില്‍ ഗബ്രിയേല്‍ ബാര്‍ബോസയാണ് ബ്രസീലിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.
---- facebook comment plugin here -----