Connect with us

International

ഇസ്‌റാഈലില്‍ നെതന്യാഹു ഭരണത്തിന് അന്ത്യം; തീവ്രവലത് നേതാവ് നാഫ്തലി ബെന്നറ്റ് പ്രധാനമന്ത്രി

Published

|

Last Updated

ടെല്‍ അവീവ് | ഇസ്‌റാഈലില്‍ ഒരു വ്യാഴവട്ടക്കാലം നീണ്ട ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭരണം അവസാനിച്ചു. തീവ്രവലതുപക്ഷ നേതാവായ നാഫ്തലി ബെന്നറ്റ് സര്‍ക്കാറിന് അനുകൂലമായി ഇസ്‌റാഈല്‍ പാര്‍ലിമെന്റ് വോട്ട് ചെയ്തു. ഇസ്‌റാഈല്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ചയാള്‍ കൂടിയാണ് നെതന്യാഹു.

നെസ്സറ്റില്‍ 60 വോട്ടുകളാണ് പുതിയ സര്‍ക്കാറിന് ലഭിച്ചത്. 59 വോട്ടുകള്‍ സര്‍ക്കാറിന് എതിരായിരുന്നു. ആദ്യ രണ്ട് വര്‍ഷമാണ് ബെന്നറ്റ് പ്രധാനമന്ത്രിയാകുക. അതിന് ശേഷം പ്രധാന പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് ഭരണമേറ്റെടുക്കുമെന്നാണ് ധാരണ.

ഇസ്‌റാഈലിലെ അറബികളെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ കക്ഷിയും സര്‍ക്കാറിന്റെ ഭാഗമാണ്. ഏറെ വിവാദമായ ഭരണകാലഘട്ടം കൂടിയായിരുന്നു നെതന്യാഹുവിന്റെത്. ഫലസ്തീനെ ലക്ഷ്യം വെച്ച് നിരവധി ആക്രമണങ്ങളും പിടിച്ചടക്കലകളുമാണ് ഇക്കാലയളവിലുണ്ടായത്.

Latest