Connect with us

Ongoing News

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുന്നോടിയായി ഗംഭീര ജയവുമായി ന്യൂസിലാൻഡ്

Published

|

Last Updated

എഡ്ജ്ബാസ്റ്റൺ | ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര വിജയം നേടി ന്യൂസീലാൻഡ്. എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് തകർത്താണ് ഒരു ദിവസം ശേഷിക്കെ 22 വർഷത്തിന് ശേഷം ഇംഗ്ലണ്ടിൽ ന്യൂസിലാൻഡ് പരമ്പര ജയം നേടിയത്.

ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു. 38 റൺസ് ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ന്യൂസീലാൻഡ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ ജയിച്ചു. നാലാം ദിവസത്തെ ആദ്യ സെഷനിൽ തന്നെ സന്ദർശകർ ലക്ഷ്യത്തിലെത്തി.

Latest