Gulf
സ്റ്റാര്‍ വിഷന്‍ എക്‌സലന്‍സ് അവാര്‍ഡ് പ്രഖ്യാപിച്ചു; സിറാജ് ലേഖകന്‍ റാഷിദ് പൂമാടത്തിന് പുരസ്‌കാരം

ദുബൈ | യു എ യിലെ കലാ സാസ്‌കാരിക സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇശല്‍ എമിറേറ്റ്‌സ് ദുബൈ സ്റ്റാര്‍ വിഷന്‍ ഇവന്റ്‌സ് ആന്‍ഡ് മീഡിയയുടെ ബാനറില്‍ യു എ യിലെ കലാ സാംസ്‌കാരിക സാമൂഹിക ജീവകാരുണ്യ മീഡിയ ആന്‍ഡ് ബിസിനസ് മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്ക് നല്‍കുന്ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മാധ്യമ മേഖലയില്‍ നിന്ന് സിറാജ് അബൂദബി ബ്യൂറോ ചീഫ് റാഷിദ് പൂമാടം ഉള്‍പ്പെടെ ആറ് പേര്‍ പുരസ്‌കാരത്തിന് അര്‍ഹനായി.
സമീര്‍ കല്ലറ (ചീഫ് സബ് എഡിറ്റര്‍ അബുദാബി 24 സെവന്‍), എം സി എ നാസര്‍ ( ഹെഡ് ഓഫ് എഡിറ്റോറിയല്‍ ഓപ്പറേഷന്‍സ് മീഡിയവണ്‍ മിഡില്‍ ഈസ്റ്റ് ), രമേഷ് പയ്യന്നൂര്‍ ( റേഡിയോ ഏഷ്യ പ്രോഗ്രാം ഡയറക്ടര്‍) , ഫസലു (ഹിറ്റ് എഫ് എം റേഡിയോ) , ഷാ മുഹമ്മദ് (സി ഇ ഓ മീഡിയ ഫാക്ടറി), ഐശ്വര്യ പ്രിന്‍സ് ( ഏഷ്യ ലൈവ് ) മാധ്യമമേഖലയില്‍ നിന്ന് പുരസ്‌കാരം നേടിയ മറ്റുള്ളവര്‍.
സാമൂഹ്യ മേഖലയില്‍ നിന്നും കെ എം സി സി ദുബൈ, സജി ചെറിയാന്‍, നസീര്‍ വാടാനപ്പള്ളി, അഷ്റഫ് താമരശ്ശേരി, റയീസ് പോയ്ലുങ്കല്‍, കെ പി നായര്‍, ബിബി ജോണ്‍, സമാന്‍ അബ്ദുല്‍ ഖാദിര്‍ എന്നിവര്‍ പുരസ്‌കാരം നേടി. ഇശല്‍ അറേബ്യ എക്‌സലെന്‍സി അവാര്‍ഡ് കണ്ണൂര്‍ ഷെരീഫ്, അസീസ് തായിനേരി, യഹിയ തളങ്കര, താജുദീന്‍ വടകര, താഹിര്‍ ഇസ്മായില്‍ ചങ്ങരംകുളം, ശ്രേയ ജയ്ദീപ്, നജീബ് തച്ചമ്പോയില്‍ എന്നിവര്‍ക്കും ബിസിനസ് എക്‌സലെന്‍സി അവാര്‍ഡ് എ കെ ഫൈസല്‍, ഡോ ഷിഹാബ് ഷാ, മുജീബ് തറമ്മല്‍, കെ പി മുഹമ്മദ്, ഷബീര്‍ അലി എന്നിവര്‍ക്കും എക്‌സലെന്‍സി അവാര്‍ഡ് എസ് ആയിഷക്കും ലഭിച്ചു.

ഇശല്‍ എമിറേറ്റ്‌സ് – സ്റ്റാര്‍ വിഷന്‍ ഇവന്റ്‌സ് ആന്‍ഡ് മീഡിയ അവാര്‍ഡ് പ്രഖ്യാപിക്കുന്നു.
ചലച്ചിത്ര താരം കെ കെ മൊയ്തീന്‍ കോയ ചെയര്‍മാനും പുന്നക്കന്‍ മുഹമ്മദ്ദലി, ജലീല്‍ പട്ടാമ്പി, സഹദ് പുറക്കാട്, അസീസ് മേലടി, ടി ഖാലിദ്, സലാം പാപ്പിനിശ്ശേരി എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.

സമീർ കല്ലറ
വാര്‍ത്താസമ്മേളനത്തില്‍ നാസര്‍ ബേപ്പൂര്‍, സ്റ്റാര്‍ വിഷന്‍ മീഡിയ ഹെഡും ഇശല്‍ എമിറേറ്റ്‌സ് ജനറല്‍ സെക്രെട്ടറിയുമായ ബഷീര്‍ തിക്കോടി
( ഇശല്‍ ), ബഷീര്‍ റെയിന്‍ബോ അബുദാബി, മുസ്തഫ മഷ്ഹൂര്‍ തങ്ങള്‍ , ജാക്കി റഹ്മാന്‍ , യാസര്‍ ഹമീദ്, കമറുദീന്‍ കീച്ചേരി, അലി അലീഫ്, സാജിദ് മണിയൂര്‍, ബിജിന്‍ പുലരി, അന്‍സാര്‍ കൊയിലാണ്ടി, സഹദ് വടക്കയില്‍, പ്രകാശ്. കെ, സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.