International
എറിക്‌സണ്‍ അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ടുകള്‍; പ്രാര്‍ഥനയോടെ ഫുട്‌ബോള്‍ ലോകം

കോപന്‍ഹേഗന്‍ | .യൂറോ കപ്പില്‍ ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ്‍ അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ടുകള്‍. താരം പ്രതികരിക്കുന്നുണ്ടെന്ന് യുവേഫ ട്വിറ്ററില്‍ അറിയിച്ചു.
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ എറിക്സണ്‍ കണ്ണ് തുറന്നു നോക്കുന്ന ചിത്രം ഫുട്ബോള്‍ ആരാധകര്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു.എറിക്സണെ പുറത്തേക്ക് കൊണ്ടുപോയതിന് പിന്നാലെ മത്സരം റദ്ദാക്കിയതായി യുവേഫ ഔദ്യോഗികമായി അറിയിച്ചു.
എറിക്‌സന്‍ പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരട്ടെയെന്ന പ്രാര്‍ഥനയിലാണ് ഫുട്‌ബോള്‍ ലോകം
---- facebook comment plugin here -----