Education
ഷെയ്ഖ അക്കാദമി എൻട്രൻസ് കം സ്കോളർഷിപ്പ് എക്സാം സംഘടിപ്പിക്കുന്നു
കോഴിക്കോട് | എസ് എസ് എൽ സിക്ക് ശേഷം സയൻസിൽ തത്പരരായ പെൺകുട്ടികൾക്കായി കൊടുവള്ളി ഷെയ്ഖ അക്കാദമി എൻട്രൻസ് കം സ്കോളർഷിപ്പ് എക്സാം സംഘടിപ്പിക്കുന്നു. ജൂൺ 17ന് ഓൺലൈനിൽ നടക്കുന്ന പരീക്ഷയിൽ ഒന്നാം റാങ്ക് നേടുന്ന വിദ്യാർഥിക്ക് പ്ലസ്ടു സയൻസ് സൗജന്യമായി പഠിക്കാനുള്ള അവസരം ഷെയ്ഖ അക്കാദമിയിലുണ്ടാകും.
ഷെയ്ഖയിൽ പ്ലസ് വൺ സയൻസിന് ചേരാനാഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികളും എൻട്രൻസ് കം സ്കോളർഷിപ്പ് എക്സാം എഴുതണം.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 9072695050, 9072795050 എന്നീ നമ്പറുകളിൽ വിളിക്കാം.
---- facebook comment plugin here -----