Connect with us

National

ആയിഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹ കേസ്; ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി

Published

|

Last Updated

കവരത്തി | അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ആയിഷ സുല്‍ത്താനക്ക് പിന്തുണ പ്രഖ്യാപിച്ച് ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി. ദ്വീപിലെ ബിജെപി സംസ്ഥാന സെക്രട്ടറി അബ്ദുള്‍ ഹമീദ് അടക്കം 12 പേരാണ്‌ രാജിവച്ചത്. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലും ആയിഷയ്ക്ക് പിന്തുണ അറിയിച്ചിരുന്നു.

ബിജെപി ലക്ഷദ്വീപ് പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആയിഷ സുല്‍ത്താനക്കെതിരെ കവരത്തി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. ലക്ഷദ്വീപിലെ ഏകാധിപത്യനടപടികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചാനല്‍ ചര്‍ച്ചക്കിടെ ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ബയോ വെപ്പണ്‍” എന്ന പദം പ്രയോഗിച്ചതിനാണ് കേസ്. ഈ മാസം 20ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് ആയിഷ സുല്‍ത്താനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.