Connect with us

National

വാക്‌സിനുകള്‍ക്കിടയിലുള്ള ഇടവേള കൂട്ടുന്നത് രോഗവ്യാപനത്തിനിടയാക്കും: ഡോ. ഫൗച്ചി

Published

|

Last Updated

ന്യൂഡല്‍ഹി | രണ്ട് ഡോസ് കൊവിഡ് വാക്‌സിനുകള്‍ക്കിടയിലുള്ള ഇടവേള നീട്ടുന്നത് പുതിയ വൈറസ് വകഭേദങ്ങളുടെ വ്യാപനത്തിന് ഇടയാക്കുമെന്നു യുഎസ് പ്രസിഡന്റിന്റെ ആരോഗ്യ ഉപദേശകന്‍ ഡോ. ആന്റണി ഫൗചി. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഫൗചി ഇക്കാര്യം പറഞ്ഞത്. അതേസമയം വാക്സീന്‍ ലഭ്യത കുറവാണെങ്കില്‍ ഇടവേള നീട്ടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കിയാല്‍ മാത്രമേ തീവ്രവ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദത്തെ നേരിടാന്‍ സാധിക്കുകയുള്ളൂ. ഡെല്‍റ്റ വകഭേദം കണ്ടെത്തിയ ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ അതീവജാഗ്രത പാലിക്കണം. കോവിഡ് പോരാട്ടത്തില്‍ മുഖ്യആയുധം വാക്സീന്‍ ആണെന്നും ഡോ. ഫൗചി പറഞ്ഞു.

കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാര്‍ കോവിഷീല്‍ഡിന്റെ ഡോസുകള്‍ തമ്മിലുള്ള ഇടവേള 6-8 ആഴ്ചയില്‍നിന്ന് 12-16 ആഴ്ചയായി നീട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡോ. ഫൗചിയുടെ വിശദീകരണം.

---- facebook comment plugin here -----

Latest