Connect with us

National

മുകുള്‍ റോയി തിരികെ തൃണമൂലില്‍; സ്വാഗതം ചെയ്ത് മമത

Published

|

Last Updated

കൊല്‍ക്കത്ത | ബി ജെ പിയിലേക്കു പോയിരുന്ന മുകുള്‍ റോയ് തൃണമൂലില്‍ തിരിച്ചെത്തി. നിലവില്‍ ബി ജെ പി ദേശീയ ഉപാധ്യക്ഷനാണ് മുകുള്‍ റോയ്. മമത ബാനര്‍ജിയുമായി തൃണമൂല്‍ ഭവനില്‍ നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. മുകുള്‍ റോയിയെ മമത പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

2017 ലാണ് മമതയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് മുകുള്‍ റോയ് തൃണമൂലില്‍ നിന്ന് ബി ജെ പിയിലേക്ക് ചേക്കേറിയത്. 2019 ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി ജെ പിക്ക് മുന്നേറ്റമുണ്ടാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കാന്‍ മുകുള്‍ റോയിക്ക് സാധിച്ചിരുന്നു. എന്നാല്‍, 2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മുകുള്‍ റോയിയെബി ജെ പി അവഗണിക്കുകയും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് സുവേന്ദു അധികാരിയെ പരിഗണിക്കുകയുമായിരുന്നു. ഇത് പ്രശ്‌നങ്ങള്‍ക്കിടയാക്കുകയും തുടര്‍ന്നാണ് തൃണമൂലിലേക്ക് മടങ്ങാന്‍ മുകുള്‍ റോയി തീരുമാനിക്കുകയുമായിരുന്നു.

---- facebook comment plugin here -----

Latest