Connect with us

Gulf

പ്രിയ സുഹൃത്തിന്റെ വേര്‍പാടില്‍ വിതുമ്പി ആത്മ മിത്രങ്ങള്‍

Published

|

Last Updated

അല്‍ ഐന്‍ | കഴിഞ്ഞ ദിവസം തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ മരണപെട്ട പ്രവാസിയും എസ് വൈ എസ് കാട്ടു മുറാക്കല്‍ യുണിറ്റ് ജനറല്‍ സെക്രട്ടറിയുമായ റജീബ് കമാല്‍ മുഹമ്മദ് (44) ന്റെ വേര്‍പാടില്‍ വിതുമ്പി യു എ യിലെ ആത്മ മിത്രങ്ങള്‍. തീര്‍ത്തും സൗമ്യനും പരോപകാരിയുമായിരുന്നു റജീബന്നെ് സഹപാഠികളും സുഹൃത്തുക്കളും ഒരുപോലെ അനുസ്മരിക്കുന്നു. അകാലത്തിലുണ്ടായ ഈ വേര്‍പാട് അവര്‍ക്ക് വിശ്വസിക്കാനാകുന്നില്ല.

മര്‍കസ് ആര്‍ട്‌സ് കോളേജ് (1993-96) ബാച്ചില്‍ പഠിച്ചിരുന്ന റജീബ് കമാല്‍ മര്‍കസ് തൊഴില്‍ ദാന പദ്ധതി മുഖാന്തരമാണ് യുഎഇയില്‍ എത്തിയയത്. അല്‍ ഐനിലുള്ള അഡ്നോക്ക് പെട്രോള്‍ പമ്പില്‍ 10 വര്‍ഷത്തോളം ജോലി ചെയ്തിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നാട്ടിലേക്ക് പോയത്. പ്രവാസം അവസാനിപ്പിച്ച ശേഷം ചിറിയന്‍ കീഴില്‍ വ്യാപാര സ്ഥാപനം നടത്തി വരികയായിരുന്നു റജീബ്.

എസ് വൈ എസ് തിരുവനന്തപുരം ജില്ലാ ട്രെഷററായിരുന്ന ചിറയിന്‍കീഴ് പുളിമൂട് റാഹത്ത് മന്‍സിലില്‍ പരേതനായ കമാല്‍ ഹാജി (റാഹത്ത്)യുടെയും സുബൈറ ബീവിയുടെയും മകനാണ് റജീബ്. ഭാര്യ : റോഷിദ. മക്കള്‍: ഹിബ. റാഷിദ്, ഹാനിയ. സഹോദരന്‍: റഷീദ് കമാല്‍ മുഹമ്മദ്.

റജീബിന്റെ നിര്യാണത്തില്‍ മര്‍കസ് ആലുംനെ യു എ ഇ ചാപ്റ്റര്‍ അനുശോചനം അറിയിച്ചു. മര്‍കസ് ആര്‍ട്‌സ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഓസ്മക് ഓണ്‍ലൈനായി പ്രാര്‍ത്ഥന സംഗമവും അനുസ്മരണവും നടത്തി. വാക്കത്ത് അബുലത്തീഫ് ഉസ്താദ് പാലാഴി അധ്യക്ഷത വഹിച്ചു. മദനി ഉസ്താദ് പാലാഴി പ്രാര്‍ത്ഥനക്ക് നേതൃത്വം വഹിച്ചു. സി കെ മുഹമ്മദ്, മുനീര്‍ പാണ്ഡ്യാല, അഡ്വ. കരീം, സുബൈര്‍ പാറക്കടവ്, ഹാരിസ് മായനാട്, റാഷിദ് കമാല്‍ മുഹമ്മദ് തിരുവനന്തപുരം, ഹംസ കര്‍ണാടക, ലുക്മാന്‍, ഷഫീഉര്‍റഹ്മാന്‍, ത്വല്‍ഹത്ത്, ഗഫൂര്‍ അത്തോളി, ലത്തീഫ് മാട്ടൂല്‍, കാസിം തൂണേരി, റഷീദ് കുരുവാമ്പലം, മുഹമ്മദ് അലി തുടങ്ങിയവര്‍ പ്രസംഗിച്ചു.

പരേതനു വേണ്ടി മയ്യിത്ത് നിസ്‌കരിക്കാനും പ്രാര്‍ത്ഥന നടത്താനും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അഭ്യര്‍ത്ഥിച്ചു.

---- facebook comment plugin here -----

Latest