Connect with us

Kerala

ഐഷക്കെതിരായ രാജ്യദ്രോഹ കേസ്; പ്രതിഷേധിച്ച് ലക്ഷദ്വീപ് എം പി

Published

|

Last Updated

കൊച്ചി | ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത് പ്രതിഷേധാര്‍ഹമാണെന്ന് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍. ഐഷ സുല്‍ത്താനക്ക് നിയമപരവും രാഷ്ട്രീയവുമായ പിന്തുണ നല്‍കുമെന്നും എം പി വ്യക്തമാക്കി.

ചാനല്‍ ചര്‍ച്ചയ്ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ബയോ വെപ്പണ്‍” എന്ന പദം പ്രയോഗിച്ചതിനാണ് പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ബയോ വെപ്പണ്‍ എന്ന പദം തെറ്റായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് എന്നാണ് ഐഷ സുല്‍ത്താന പറഞ്ഞിരുന്നു. ബിജെപി ലക്ഷദ്വീപ് പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കവരത്തി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്.

 

 

Latest