Connect with us

Kerala

ഇറ്റലി നല്‍കിയ പത്ത് കോടി കേന്ദ്രം സുപ്രീം കോടതിയില്‍ കെട്ടിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി |  കടല്‍ക്കൊല കേസില്‍ മത്സ്യ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കും ബോട്ട് ഉടമകള്‍ക്കും നല്‍കുന്നതിനായി ഇറ്റലി നല്‍കിയ പത്ത് കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കെട്ടിവെച്ചു. ഇറ്റലി നഷ്ടപരിഹാര തുക തന്നതിനാല്‍ കേസ് അവസാനിപ്പിക്കണമെന്ന് കേന്ദ്രം നേരത്തെ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നഷ്ടപരിഹാരം ഇറ്റലി കെട്ടിവെച്ചതിന്റെ രേഖകള്‍ കണ്ടാലെ കേസ് അവസാനിപ്പിക്കൂവെന്ന് കോടതി വ്യക്തമാക്കിയിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയുടെ എക്കൗണ്ടിലേക്ക് കേന്ദ്രം പണം നിക്ഷേപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം സുപ്രീം കോടതി നാളെ പരിഗണിക്കും.

അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ തീര്‍പ്പ് പ്രകാരം നഷ്ടപരിഹാര തുക സ്വീകരിക്കാമെന്ന് ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റു മരിച്ച മത്സ്യ തൊഴിലാളികളുടെ കുടുംബങ്ങളും ബോട്ടുടമയും അറിയിച്ചതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങള്‍ക്ക് നാല് കോടി രൂപ വീതവും സെന്റ് ആന്റണീസ് ബോട്ടുടമ ഫ്രഡിക്ക് രണ്ട് കോടി രൂപയുമാണ് നഷ്ടപരിഹാരം ലഭിക്കുക.

 

 

Latest