Connect with us

Oddnews

കൊവിഡ് പോസിറ്റീവായ ഭർതൃപിതാവിനെ ചുമലിലേറ്റി വാഹനത്തിലെത്തിച്ച് അസമിലെ 24കാരി

Published

|

Last Updated

ഗുവാഹത്തി | കൊവിഡ് ബാധിതനായ ഭർതൃപിതാവിനെ ചുമലിലേറ്റി ആരോഗ്യകേന്ദ്രത്തിലെത്തിക്കുന്ന അസമിലെ യുവതിയുടെ ചിത്രം ഏറെ വൈറലായി. കൊവിഡ് ബാധിച്ച ഭര്‍തൃപിതാവിനെ ആരും സഹായിക്കാനില്ലാത്തതിനാലാണ് അങ്ങനെ ചെയ്തതെന്ന് റാഹ ജില്ലയിലെ ഭാടിഗാവ് സ്വദേശിയായ നിഹാരിക പറഞ്ഞു. ഇവരുടെ ഭര്‍ത്താവും ഭര്‍തൃസഹോദരനും വീട്ടിലില്ലായിരുന്നു.

ഇതോടെ 75കാരനായ തുളീശ്വര്‍ ദാസിനെ ചുമലിലേറ്റി റാഹ ആരോഗ്യ കേന്ദ്രത്തിലെത്തുകയായിരുന്നു. 24കാരിയായ നിഹാരികയെ പിന്നീട് പരിശോധിച്ചപ്പോള്‍ കൊവിഡ് പോസിറ്റീവായി. ജൂണ്‍ രണ്ടിനാണ് തുലേശ്വര്‍ ദാസിന് കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ചത്.

രണ്ട് കിലോമീറ്റര്‍ അകലെയുള്ള സി എച്ച് സിയിലെത്തിക്കാന്‍ ഓട്ടോറിക്ഷ ഏര്‍പ്പാടാക്കിയിരുന്നു. എന്നാല്‍ കുറച്ചകലെ പാര്‍ക്ക് ചെയ്ത വാഹനത്തിലെത്തിക്കാന്‍ ആരുടെയും സഹായം ലഭിച്ചില്ല. തുളേശ്വര്‍ ദാസിനെ ജില്ലാ കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി.