Connect with us

Eranakulam

ഗൂഗിളിന്റെ പിഴവ് കണ്ടെത്തി; മൂവാറ്റുപുഴ സ്വദേശിക്ക് വീണ്ടും അംഗീകാരം

Published

|

Last Updated

മൂവാറ്റുപുഴ | ലോകത്തെ ഏറ്റവും വലിയ സെർച്ച് എൻജിനായ ഗൂഗിളിന്റെ സുരക്ഷാ വീഴ്ച കണ്ടെത്തിയ മൂവാറ്റുപുഴ സ്വദേശിയെ തേടി വീണ്ടും ഹാൾ ഓഫ് ഫെയിം അംഗീകാരം. ഗൂഗിൾ സബ് ഡൊമൈനിൽ ആർക്കും പ്രവേശിക്കാവുന്ന ടെക്സ്റ്റ് ഫീൽഡിലെ ക്രോസ് സൈറ്റ് സ്‌ക്രിപ്റ്റിംഗ് ആണ് എറണാകുളം മൂവാറ്റുപുഴ സ്വദേശി ഹരിശങ്കർ കണ്ടെത്തിയത്.

ഗൂഗിളിന്റെ ഡാറ്റാബേസിൽ സൂക്ഷിച്ചിരിക്കുന്ന, വ്യക്തികൾ മറച്ചുവെച്ചിരിക്കുന്ന വിവരങ്ങളും ചോർത്താമെന്ന് 2017ൽ കണ്ടെത്തിയപ്പോഴും ഹരിശങ്കറിന് ഹാൾഓഫ് ഫെയിം അംഗീകാരം ലഭിച്ചിരുന്നു.

പ്രധാന ഡൊമൈനുകളിലെയും ഡിവൈസുകളിലെയും പിഴവുകൾ കണ്ടെത്തുന്ന എത്തിക്കൽ ഹാക്കർമാർക്കാണ് ഗൂഗിൾ ഈ അംഗീകാരം നൽകുന്നത്.