Connect with us

National

അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് വേണ്ടെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കുട്ടികളുടെ കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് കേന്ദ്ര ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് പുറത്തിറക്കിയ മാര്‍ഗരേഖയിലാണ് ഇക്കാര്യം പറയുന്നത്.

അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്നും ആറു മുതല്‍ 11 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെയും ഡോക്ടറുടെയും മേല്‍നോട്ടത്തില്‍ മാസ്‌ക് ധരിക്കാമെന്നും നിര്‍ദേശത്തില്‍ പറയുന്നു. 12 വയസുമുതല്‍ മുകളിലേക്ക് പ്രായമുള്ള കുട്ടികള്‍ മുതിര്‍ന്നവരെ പോലെ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം.

Latest