Kerala
കൊച്ചി ഫ്‌ളാറ്റ് പീഡനക്കേസ്: പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവര്‍ തൃശൂരില്‍ പിടിയില്‍

തൃശൂര്‍ | കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റില്‍ യുവതിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച മൂന്ന് പേര്‍ തൃശൂര്‍ പിടിയില്‍. അതേ സമയം പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലിനെ ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതി തൃശൂര്‍ ജില്ല വിട്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് പോലീസ്.
വിവാഹ വാഗ്ദാനം നല്‍കി 2020 ഫെബ്രുവരി 15 മുതല്‍ 2021 മാര്‍ച്ച് എട്ടുവരെ ഫ്‌ലാറ്റില്‍ താമസിപ്പിച്ച് മാര്‍ട്ടിന്‍ പീഡിപ്പിച്ചതായാണു കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ യുവതിയുടെ പരാതി. എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയ ശേഷം യുവതി അടുത്ത സുഹൃത്തിനൊപ്പം നാട്ടില്‍ നിന്നു മാറിനില്‍ക്കുകയാണ്.
കേസിനെ തുടര്‍ന്ന് മുങ്ങിയ മാര്‍ട്ടിന്‍ ജോസഫിനെ കണ്ടെത്താന്‍ തൃശൂരിലും പരിസരപ്രദേശങ്ങളിലും പോലീസിന്റെ തെരച്ചില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.തൃശൂര്‍ മുണ്ടൂര്‍ സ്വദേശിയാണ് മാര്‍ട്ടിന്‍ ജോസഫ്