Connect with us

Oddnews

വെള്ളത്തിലേക്ക് വലിച്ചുകൊണ്ടുപോയ ഇരട്ട സഹോദരിയുടെ ജീവന്‍ രക്ഷിക്കാന്‍ മുതലയുടെ തലയിലും മുഖത്തുമിടിച്ച് യുവതി

Published

|

Last Updated

ലണ്ടന്‍ | ലഗൂണില്‍ നീന്തുന്നതിനിടെ വെള്ളത്തിനടിയിലേക്ക് വലിച്ചുകൊണ്ടുപോയ ഇരട്ട സഹോദരിയെ രക്ഷിക്കാന്‍ മുതലയുടെ തലയിലും മുഖത്തുമിടിച്ച് യുവതി. മെക്‌സിക്കോയില്‍ വെച്ചാണ് ബ്രിട്ടീഷ് സഹോദരികളായ മെലിസ്സക്കും ജോര്‍ജിയ ലോറീക്കും ദുരനുഭവമുണ്ടായത്. മെലിസ്സയെ മുതല വെള്ളത്തിനടിയിലേക്ക് വലിച്ചുകൊണ്ടുപോകുകയായിരുന്നു.

സഹോദരിയുടെ ശബ്ദം കേള്‍ക്കാതിരുന്നതോടെ ജോര്‍ജിയ വെള്ളത്തിനടിയിലേക്ക് നീന്തുകയും ബോധം നഷ്ടപ്പെട്ട നിലയില്‍ കണ്ടെത്തുകയുമായിരുന്നു. സഹോദരിയെ തിരിച്ച് കരയിലേക്ക് കൊണ്ടുവരുന്നതിനിടെ മുതല വീണ്ടും ആക്രമിച്ചു. ഇതോടെ ജോര്‍ജിയ മുതലയുടെ തലയിലും മുഖത്തും ഇടിക്കാന്‍ തുടങ്ങി.

ചില മൃഗങ്ങള്‍ ആക്രമിക്കാതിരിക്കാന്‍ അങ്ങനെ ചെയ്യണമെന്ന് ഇവര്‍ കേട്ടിരുന്നു. സഹോദരിയെ ബോട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ മൂന്ന് തവണ മുതല ആക്രമിക്കാന്‍ ശ്രമിച്ചു. അപ്പോഴൊക്കെ ഇടിക്കുകയായിരുന്നു ജോര്‍ജിയ. ഇവര്‍ക്ക് കൈയില്‍ പരുക്കേറ്റിട്ടുണ്ട്. മുറിവില്‍ അണുബാധ ഒഴിവാക്കാന്‍ മെഡിക്കല്‍ കോമയിലാണ് ജോര്‍ജിയയുള്ളത്.

Latest