Connect with us

International

ലോകത്ത് ആദ്യമായി ബിറ്റ്‌കോയിനെ വിനിമയ കറന്‍സിയായി അംഗീകരിച്ച് എല്‍ സാല്‍വദോര്‍

Published

|

Last Updated

സാന്‍ സാല്‍വദോര്‍ | ലോകത്ത് ആദ്യമായി ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ് കോയിനെ വിനിമയ കറന്‍സിയായി അംഗീകരിച്ച് എല്‍ സാല്‍വദോര്‍. ക്രിപ്‌റ്റോകറന്‍സിയെ അംഗീകരിക്കണമെന്ന പ്രസിഡന്റ് നായിബ് ബുകെലെയുടെ നിര്‍ദേശം കോണ്‍ഗ്രസ് അംഗീകരിക്കുകയായിരുന്നു. 84ല്‍ 62 വോട്ട് ഈ നിര്‍ദേശത്തിന് ലഭിച്ചു.

ബിറ്റ്‌കോയിന്‍ ഔദ്യോഗികമായി അംഗീകരിക്കുന്നതിന് എല്‍ സാല്‍വദോര്‍ ഉടനെ നിയമം തയ്യാറാക്കും. അന്താരാഷ്ട്ര നാണ്യനിധി(ഐ എം എഫ്)യുമായി ബന്ധപ്പെട്ട എല്‍ സാല്‍വദോറിന്റെ പദ്ധതികളെ ഇത് ബാധിക്കുമോയെന്ന ആശങ്കകളുണ്ട്. ഇന്ന് ഇന്ത്യയില്‍ ബിറ്റ്‌കോയിന്റെ മൂല്യം 24.5 ലക്ഷം രൂപയാണ്.

വിദേശത്ത് ജോലി ചെയ്യുന്ന സാല്‍വദോറിലെ ജനങ്ങള്‍ക്ക് നാട്ടിലേക്ക് പണമയക്കാന്‍ ഇത് എളുപ്പത്തില്‍ സഹായിക്കുമെന്ന് പ്രസിഡന്റ് ബുകെലെ പറഞ്ഞു. ഔദ്യോഗിക വിനിമയം യു എസ് ഡോളറില്‍ തന്നെയാണ് നടത്തുക. ബിറ്റ്‌കോയിന്‍ ഉപയോഗം ജനങ്ങള്‍ക്ക് പ്രശ്‌നമുണ്ടാക്കില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Latest