Connect with us

Covid19

രാജ്യത്ത് കൊവിഡ് മുക്തി നിരക്ക് 94.55 ശതമാനം

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡ് രണ്ടാം തംരഗത്തിലെ അതിതീവ്ര വ്യാപനത്തില്‍ രാജ്യം പതിയെ പിടിയിറങ്ങുന്നു. തുടര്‍ച്ചായായി രണ്ടാം ദിവസം രാജ്യത്ത് കൊവിഡ് കേസ് ഒരു ലക്ഷത്തില്‍ താഴെയാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ 92,596 പേര്‍ക്ക് കൊവിഡ് ബാധിച്ചപ്പോള്‍ 2219 മരണങ്ങളുമുണ്ടായി. കേസുകളുടെ എണ്ണത്തില്‍ ഇന്നലെത്തേതില്‍ നിന്നും (86,498) നേരിയ വര്‍ധനവുണ്ടായെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്നലെ മാത്രം 1,62,664 പേരാണ് രോഗമുക്തി കൈവരിച്ചത്. ഇതോടെ രോഗമുക്തി നിരക്ക് 94.55 ശതമാനത്തിലെത്തി. രാജ്യത്ത് ഇതിനകം 2,90,89,069 കേസുകളും 3,53,528 മരണങ്ങളുമാണ് റിപ്പോര്‍ട്് ചെയ്തത്. ആകെ കോവിഡ് മുക്തരായവരുടെ എണ്ണം2,75,04,126 ആയി.

23,90,58,360 പേര്‍ക്ക് ഇതുവരെ വാക്സിന്‍ നല്‍കിക്കഴിഞ്ഞു. ജൂണ്‍ എട്ട് വരെ 37,01,93,563 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ സി എം ആര്‍.) അറിയിച്ചു.

Latest