Connect with us

Kerala

നിലവാരമില്ലാത്ത എന്‍95 മാസ്‌കുകള്‍; 15,000 രൂപ പിഴ ഈടാക്കി

Published

|

Last Updated

പത്തനംതിട്ട | അടൂര്‍, പറക്കോട്, കൊടുമണ്‍ മേഖലകളിലെ 12 മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് പരിശോധനയില്‍ നിയമാനുസൃത രേഖപ്പെടുത്തലുകളില്ലാത്തതും നിലവാരമില്ലാത്തതുമായ എന്‍ 95 മാസ്‌കുകള്‍ പിടിച്ചെടുത്തു.

ഇവരില്‍ നിന്നും 15,000 രൂപ പിഴയീടാക്കി. പരിശോധനയില്‍ അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ എം അനില്‍, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ അതുല്‍, അസി. താലൂക്ക് സപ്ലൈ ഓഫീസര്‍ എ ദിലീപ് കുമാര്‍, റേഷനിങ് ഇന്‍സ്പെക്ടര്‍ ടി എസ് സുരേഷ് ബാബു, അസി.ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ സന്തോഷ് പങ്കെടുത്തു