Oddnews
മക്‌ഡൊണാള്‍ഡിന്റെ ചിക്കന്‍ നഗ്ഗെറ്റ് ലേലത്തില്‍ വിറ്റത് 73 ലക്ഷത്തിന്
ന്യൂയോര്‍ക്ക് | ഫാസ്റ്റ് ഫുഡ് ഭീമനായ മക്‌ഡൊണാള്‍ഡ് ഒരു ചിക്കന്‍ നഗ്ഗെറ്റ് ലേലത്തില്‍ വിറ്റത് 73 ലക്ഷം രൂപക്ക്. കൊറിയന്‍ ബി ടി എസ് മീലുമായി സഹകരിച്ച് രൂപകല്പന ചെയ്ത നഗ്ഗെറ്റ് ആണ് ഇ- വാണിജ്യ സൈറ്റായ ഇബേയില്‍ രണ്ട് ദിവസം നടന്ന ലേലത്തിനൊടുവില്‍ വിറ്റുപോയത്. അമേരിക്കയിലെ ഉറ്റയിലെ യുവതിയാണ് 99,997 ഡോളറിന് വാങ്ങിയത്.
മക്‌ഡൊണാള്‍ഡിന്റെ ബി ടി എസ് ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് ഏറെ ആവശ്യക്കാരാണുള്ളത്. മാത്രമല്ല, ചിക്കന്‍ നഗ്ഗെറ്റിന്റെ അപൂര്‍വ രൂപവും ഏറെ പേരെ ആകര്‍ഷിച്ചു. എമംഗ് അസ് എന്ന ജനപ്രിയ ഗെയിമിലെ കഥാപാത്രത്തിന് സമാനമായിരുന്നു ഈ രൂപം.
ചിക്കന്‍ നഗ്ഗെറ്റും ഏറെ പ്രിയങ്കരമാണ്. നേരത്തേ ബഹിരാകാശത്തേക്ക് പോലും ഇത് അയച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ബ്രിട്ടീഷ് സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ഐസ്ലാന്‍ഡ് ഫുഡ്‌സ് ആണ് ഇത് അയച്ചിരുന്നത്.







