Connect with us

Kerala

സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബി ജെ പി പണം നല്‍കിയെന്ന ആരോപണം; കെ സുന്ദരയുടെ മൊഴിയെടുക്കുന്നു

Published

|

Last Updated

തിരുവനന്തപുരം | സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബി ജെ പി നേതാക്കളില്‍ നിന്ന് പണം ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയ കെ സുന്ദരയുടെ മൊഴി പോലീസ് രേഖപ്പെടുത്തുന്നു. ഇതുസംബന്ധിച്ച് എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി വി രമേശന്റെ പരാതിയുടെ അടിസ്ഥാനത്തിലുള്ള പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി കൂടിയാണ് മൊഴിയെടുക്കല്‍. ബദിയടുക്ക പോലീസ് സ്റ്റഷേനിലാണ് മൊഴിയെടുക്കല്‍ നടക്കുന്നത്.  പത്രിക പിന്‍വലിക്കാന്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കൈക്കൂലി നല്‍കിയെന്ന് കെ സുന്ദര ഇന്നലെയാണ് വെളിപ്പെടുത്തിയത്. സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന വി വി കാസര്‍കോട് എസ് പിക്ക് പരാതി നല്‍കുകയും ചെയ്തു. പരാതി ബദിയടുക്ക പോലീസിന് കൈമാറി.

സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ പണം വാങ്ങിയെന്ന തന്റെ വെളിപ്പെടുത്തലിനു ശേഷം ബി ജെ പി ഭീഷണിപ്പെടുത്തുന്നതായി സുന്ദര ആരോപിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മത്സരിക്കുന്നതില്‍ നിന്നും പിന്മാറാന്‍ രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴ നല്‍കിയെന്നായിരുന്നു വെളിപ്പെടുത്തല്‍. തനിക്ക് അര ലക്ഷം രൂപയും അമ്മയുടെ കൈയില്‍ രണ്ട് ലക്ഷം രൂപയും പണമായി തന്നു. സുരേന്ദ്രന്‍ ജയിച്ചാല്‍ കര്‍ണാടകയില്‍ വൈന്‍ പാര്‍ലര്‍, വീട് എന്നിവയും വാഗ്ദാനം ചെയ്തു. പോലീസ് ചോദ്യം ചെയ്യുകയാണെങ്കില്‍ ഇക്കാര്യങ്ങള്‍ പറയാന്‍ തയാറാണെന്നും സുന്ദര പറഞ്ഞിരുന്നു.