Connect with us

Kerala

കുഴല്‍പ്പണ വിവാദം കത്തിനില്‍ക്കെ ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്ന്

Published

|

Last Updated

കൊച്ചി | കൊടകര കുഴല്‍പ്പണവിവാദം പാര്‍ട്ടിയെ ഒന്നാകെ ഉലച്ചിരിക്കെ ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്നു ചേരും. വൈകിട്ട് മൂന്നിന് കൊച്ചിയിലാണ് യോഗം . നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് ശേഷം ആദ്യം ചേരുന്ന ,കോര്‍ കമ്മിറ്റി അംഗങ്ങള്‍ നേരിട്ട് പങ്കെടുക്കുന്ന യോഗമാണിത്.

ഓണ്‍ലൈനായി നേരത്തെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയാണ് പ്രധാന അജണ്ടയെങ്കിലും പാര്‍ട്ടിയിലെ ഉന്നത നേതാക്കളിലേക്ക് വരെ എത്തിയ കൊടകര കുഴല്‍പ്പണക്കേസാകും യോഗത്തെ ചൂടുപിടിപ്പിക്കുക. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ആക്രമിക്കാനുള്ള ഒരു ആയുധവും യോഗത്തില്‍ മറുവിഭാഗം പാഴാക്കില്ലെന്നാണ് അറിയുന്നത്. എന്നാല്‍ ഇതിനെ പ്രതിരോധിക്കാനുള്ള എല്ലാ ശ്രമങ്ങളും സുരേന്ദ്രന്‍ വിഭാഗം നടത്തും.

Latest