Connect with us

Kerala

സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നിരാഹാര സമരം ജൂണ്‍ ഏഴിന്

Published

|

Last Updated

കൊച്ചി | ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പിലാക്കുന്ന ജനവിരുദ്ധ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറം നിരാഹാര സമരത്തിന്. ജൂണ്‍ ഏഴ് തിങ്കളാഴ്ച നടക്കുന്ന സമരത്തില്‍ ദ്വീപ് നിവാസികളെ ഒന്നടങ്കം പങ്കെടുപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഫോറം. ഇതിന്റെ ഭാഗമായി പഞ്ചായത്തുകളില്‍
ഉപ കമ്മിറ്റികള്‍ രൂപവത്ക്കരിച്ചിട്ടുണ്ട്.

അതിനിടെ, ലക്ഷദ്വീപ് ജനതയുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്നും കൊച്ചിയിലെ അഡ്മിനിസ്‌ട്രേറ്റര്‍ ഓഫീസിന് മുമ്പില്‍ വിവിധ സംഘടനകള്‍ ധര്‍ണ നടത്തി. സേവ് ലക്ഷദ്വീപ് കമ്മിറ്റിയും എസ് എഫ് ഐയും പ്രക്ഷോഭം സംഘടിപ്പിച്ചവരില്‍ ഉള്‍പ്പെടും.