Connect with us

Kozhikode

കൊവിഡ് ആശുപത്രിയിലേക്ക് പ്രതിരോധ സാമഗ്രികൾ നൽകി

Published

|

Last Updated

പൂനൂരിലെ എസ് വൈ എസ് കൊവിഡ് ആശുപത്രിയിലേക്ക് മദദ് ചാരിറ്റബിൾ ഫൗണ്ടേഷൻ നൽകുന്ന മെഡിക്കൽ സാമഗ്രികൾ ചെയർമാൻ ഡോ. അമീൻ മുഹമ്മദ് സഖാഫി ആശുപത്രി കോ-ഓർഡിനേറ്റർ സലാം മാസ്റ്റർ എളേറ്റിലിന് കൈമാറുന്നു.

പൂനൂർ | എസ് വൈ എസ് സാന്ത്വനവും സഹായി വാദിസലാമും പൂനൂരിൽ ആരംഭിച്ച കൊവിഡ് ആശുപത്രിയിലേക്ക് മദദ് ചാരിറ്റബിൾ ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ കൊവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി.

പി പി ഇ കിറ്റുകൾ, എൻ 95 മാസ്‌കുകൾ, സർജിക്കൽ മാസ്‌കുകൾ, സാനിറ്റൈസർ തുടങ്ങിയവയും അനുബന്ധ മെഡിക്കൽ സാമഗ്രികളുമാണ് കൈമാറിയത്.
കൊവിഡ് ആശുപത്രി കോ-ഓർഡിനേറ്റർ സലാം മാസ്റ്റർ എളേറ്റിൽ മദദ് ഫൗണ്ടേഷൻ ചെയർമാൻ ഡോ. അമീൻ മുഹമ്മദ് സഖാഫിയിൽ നിന്ന് സാമഗ്രികൾ ഏറ്റുവാങ്ങി. ചടങ്ങിൽ ഹെൽത്ത് കെയർ സൊസൈറ്റി സെക്രട്ടറി ശഫീഖ് കാന്തപുരം, ജംശാദ് ഉമ്മിണികുന്ന്, സാന്ത്വനം വളണ്ടിയർമാരായ നിസാം, ആശിഖ് സംബന്ധിച്ചു.