Connect with us

Kerala

രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി; കൊവിഡ് പ്രതിരോധത്തിന് ഊന്നൽ

Published

|

Last Updated

തിരുവനന്തപുരം |  കൊവിഡ് എന്ന മഹാമാരി തീര്‍ത്ത ഗുരുതര സാമ്പത്തിക പ്രതിസന്ധിക്കിടെ രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് അവതരണം. നിയമസഭയില്‍ തുടങ്ങി. മഹാമാരിയെ ചെറുത്തുതോല്‍പ്പിക്കുകയാണ് എന്നതാണ് പ്രധാനമെന്നും എല്ലാത്തിനും മുന്നേ ആരോഗ്യം എന്നതാണ് പ്രധാനമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കുക ലക്ഷ്യം. സാമ്പത്തിക, തൊഴില്‍ മേഖലകളില്‍ പുരോഗതി കൈവരിക്കും. പ്രതിസന്ധിയില്‍ ജനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ചുമതലയേറ്റ രണ്ടാഴ്ചയ്ക്ക് ശേഷം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്ന ബജറ്റ് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. നികുതി കൂട്ടാതെ ചെലവ് ചുരുക്കി സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ബജറ്റില്‍ ശ്രമിക്കുക.

കൊവിഡ് പ്രതിരോധത്തിന് വലിയ ഊന്നല്‍ നല്‍കുമെന്നാണ് പ്രതീക്ഷ. സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്കും പ്രത്യേക പാക്കേജ് ഉണ്ടായിരിക്കും. അതിവേഗ റെയില്‍പാത,വ്യവസായ ഇടനാഴി എന്നിവ ബജറ്റില്‍ ഇടംപിടിക്കും. മുന്‍ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ തുടര്‍ച്ചയാകും കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുക.

കൊവിഡ് വ്യാപനത്തോടെ നികുതി- നികുതിയേതര വരുമാനത്തിലും കേന്ദ്രത്തില്‍ നിന്നുള്ള വരുമാനത്തിലും കാര്യമായ കുറവും സംഭവിച്ചു. ശമ്പള പരിഷ്‌കരണ ശുപാര്‍ശ നടപ്പാക്കിയതോടെ ചെലവില്‍ കൂടുതല്‍ വര്‍ധനയുണ്ടായി. കൊവിഡ് പ്രതിരോധത്തിനും കൂടുതല്‍ പണം നീക്കിവക്കേണ്ടതുണ്ട്. പ്രതിസന്ധികളെ മറികടക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.

Latest