Connect with us

Malappuram

ഓൺലൈൻ വിദ്യാഭ്യാസം: കൂടുതൽ സാധ്യതകളെ പ്രയോഗിക്കാനാവണം- എസ് എസ് എഫ്

Published

|

Last Updated

മലപ്പുറം | പുതിയ അധ്യായന വർഷവും ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ആരംഭിക്കുന്നതോടെ പോയവർഷത്തെ ആശങ്കകൾക്ക് വിരാമമിടാനും കൂടുതൽ സാധ്യതകളെ പ്രയോഗിക്കാനും സാധിക്കേണ്ടത് അനിവാര്യമാണെന്ന് എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി “ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഓഫ് ലൈൻ ആശങ്കകൾ” എന്ന ശീർശകത്തിൽ സംഘടിപ്പിച്ച വെബിനാർ അഭിപ്രായപ്പെട്ടു.
മൂല്യമായ വിദ്യാഭ്യാസ പ്രക്രിയയുടെ കൈമാറ്റങ്ങളിൽ കുറവുകളും അപാകതകളും വരാതിരിക്കാനുള്ള കരുതലും അധ്യാപക-വിദ്യാർഥി സൗഹൃദ പഠനാന്തരീക്ഷത്തിന്റെ സാധ്യതകളും പരമാവധി പ്രയോഗവൽക്കരിക്കുന്നിടത്ത് അധികാരികളുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും കൂടുതൽ ജാഗ്രത ആവശ്യമാണെന്ന് വെബിനാർ വിലയിരുത്തി. മലയാള സർവ്വകലാശാല സ്കൂൾ ഓഫ് ക്രിയേറ്റീവ് റൈറ്റിംഗ് ഡയറക്ടർ ഡോ. അശോക് ഡിക്രൂസ്, കോൺഫഡറേഷൻ ഓഫ് കേരള കോളേജ് ടീച്ചേഴ്സ് സംസ്ഥാന പ്രസിഡന്റ് പി എം സ്വലാഹുദ്ധീൻ, ഫാറൂഖ് ട്രൈനിംഗ് കോളജ് അസി. പ്രൊഫ. കെ.എം.ശരീഫ് ചർച്ചയിൽ പങ്കെടുത്തു. എസ് എസ് എഫ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം യൂസുഫലി സഖാഫി മൂത്തേടം മോഡറേറ്ററായിരിന്നു. സി കെ ശാക്കിർ സിദ്ധീഖി, കെ തജ്മൽ ഹുസൈൻ, പി കെ അബ്ദുല്ല, വി എം സൽമാൻ സിദ്ധീഖി സംബന്ധിച്ചു.
---- facebook comment plugin here -----

Latest