Science
ശുക്രനിലേക്ക് രണ്ട് പുതിയ ദൗത്യങ്ങള്‍ പ്രഖ്യാപിച്ച് നാസ

വാഷിംഗ്ടണ്‍ | ശുക്ര ഗ്രഹത്തിലേക്ക് ഈ പതിറ്റാണ്ടിന്റെ അവസാനം രണ്ട് ദൗത്യങ്ങള്‍ അയക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഭൂമിയുടെ ഏറ്റവും അടുത്ത് നിലകൊള്ളുന്ന ഗ്രഹമാണ് ശുക്രന്‍. എന്നിട്ടും അവിടെ നരകസമാന അവസ്ഥയായത് എന്തുകൊണ്ടെന്ന് പഠിക്കാനാണ് ഈ പദ്ധതികള്‍.
ഉപരിതലത്തില്‍ ഈയം ഉരുക്കാന്‍ സാധിക്കുന്ന ചുട്ടുപൊള്ളുന്ന അന്തരീക്ഷമാണ് ശുക്രനിലുള്ളത്. 30 വര്‍ഷത്തിലേറെയായിട്ടും പോകാന്‍ സാധിക്കാത്ത ഗ്രഹത്തെ കുറിച്ച് അന്വേഷിക്കാനുള്ള അവസരമാണ് ഇതിലൂടെ കൈവരികയെന്ന് നാസയുടെ പുതിയ തലവന്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു.
നാസയുടെ ഡിസ്‌കവറി പദ്ധതി പ്രകാരം 50 കോടി ഡോളര്‍ (ഏകദേശം 3,648.24 കോടി രൂപ) ഈ ദൗത്യത്തിന് അനുവദിച്ചിട്ടുണ്ട്. 2028- 2030 കാലയളവാകുമ്പോഴേക്കും രണ്ടും വിക്ഷേപിക്കാനാകും. മുമ്പ് സമുദ്രമായിരുന്നോ ശുക്രനിലുണ്ടായിരുന്നത് എന്നതും പരിശോധിക്കും.