Connect with us

First Gear

പോളോ ടി എസ് ഐയുടെ ഓട്ടോമാറ്റിക് മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ച് ഫോക്‌സ്‌വാഗന്‍

Published

|

Last Updated

ന്യൂഡല്‍ഹി | പോളോ കംഫര്‍ട്ട്‌ലൈന്‍ ടി എസ് ഐ ഓട്ടോമാറ്റിക് വകഭേദം ഫോക്‌സ്‌വാഗന്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കി. 8.51 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ബി എസ്6 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് സ്ട്രാറ്റിഫൈഡ് ഇന്‍ജക്ഷന്‍ (ടി എസ് ഐ) എന്‍ജിനാണുള്ളത്.

6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണുണ്ടാകുക. ഈ വകഭേദത്തില്‍ മാത്രമായി ഓട്ടോ- ക്ലൈമട്രോണിക് എ സി, 17.7 സെന്റി മീറ്റര്‍ ബ്ലൗപങ്ക്ത് മ്യൂസിക് സിസ്റ്റം എന്നിവയുണ്ട്. ഫ്ലാഷ് റെഡ്, സണ്‍സെറ്റ് റെഡ്, കാന്‍ഡി വൈറ്റ്, റിഫ്ലക്‌സ് സില്‍വര്‍, കാര്‍ബണ്‍ സ്റ്റീല്‍ നിറങ്ങളില്‍ ലഭ്യമാകും.

ഈ മോഡലിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം.

---- facebook comment plugin here -----

Latest