Connect with us

Kerala

കൊവിഡിനും തടുക്കാനായില്ല; നീതി അയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് തീര്‍ക്കുന്ന കടുത്ത പ്രതിസന്ധിക്കിടയിലും നീതി അയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്. 2020-21ലെ റിപ്പോര്‍ട്ടിലാണ് തുടര്‍ച്ചയായ നേട്ടം. 75 റാങ്ക് നേടിയാണ് കേരളം ഒന്നാം സ്ഥാനം നേടിയത്. 74 റാങ്ക് നേടിയ ഹിമാചല്‍ പ്രദേശും തമിഴ്‌നാടും രണ്ടാം സ്ഥാനം പങ്കിട്ടു. ബിഹാര്‍ ഝാര്‍ഖണ്ഡ്, അസം സംസ്ഥാനങ്ങള്‍ ആണ് സൂചികയില്‍ ഏറ്റവും പിന്നില്‍.

സുസ്ഥിര വികസന സൂചിക റിപ്പോര്‍ട്ട് ആരംഭിച്ച 2018ല്‍ 69 പോയിന്റ് നേടിയാണ് കേരളം ഒന്നാമതെത്തിയതെങ്കില്‍ 2019ല്‍ സംസ്ഥാനത്തിന്റെ പോയിന്റ് 70 ആയി ഉയര്‍ന്നു. ദാരിദ്ര്യം തുടച്ചു നീക്കല്‍, വിശപ്പു രഹിത സംസ്ഥാനം, വിദ്യാഭ്യാസ നിലവാരം തുടങ്ങി വിവിധ മേഖലകളില്‍ കേരളം ആദ്യ സ്ഥാനങ്ങളില്‍ ഇടം പിടിച്ചു.

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സാമ്പത്തിക-സാമൂഹിക-പാരിസ്ഥിതിക ഘടകങ്ങളിലെ പുരോഗതി വിലയിരുത്തിയാണ് സൂചിക തയ്യാറാക്കിയിട്ടുള്ളത്. ഐക്യരാഷ്ട്രസഭ മുന്നോട്ടു വച്ച സുസ്ഥിരവികസന ലക്ഷ്യങ്ങളെ അധികരിച്ചാണ് നീതി ആയോഗ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 16 വിഷയങ്ങളില്‍ നേടിയ നേട്ടങ്ങളാണ് നീതിആയോഗ് സുസ്ഥിര വികസന സൂചികയില്‍ പരിഗണിക്കപ്പെട്ടത്.