Connect with us

National

സ്പുട്‌നിക് വാക്‌സീന്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ അനുമതി തേടി സെറം

Published

|

Last Updated

പൂനെ | റഷ്യയുടെ കൊവിഡ് വാക്സീനായ സ്പുട്നിക്ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ് ഐ ഐ). അനുമതി ആവശ്യവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നല്‍കിയെന്ന് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.

ടെസ്റ്റ് അനാലിസിസ്, പരീക്ഷണം എന്നിവക്കുള്ള അനുമതിയും തേടിയിട്ടുണ്ട്. ബുധനാഴ്ചയാണ് അപേക്ഷ സമര്‍പ്പിച്ചത്. നിലവില്‍ ഡോ. റെഡ്ഡീസ് ലാബോറട്ടറീസ് മാത്രമാണ് ഇന്ത്യയില്‍ സ്പുട്നിക് ഉത്പാദിപ്പിക്കുന്നത്.

---- facebook comment plugin here -----

Latest