Connect with us

Malappuram

ലോക്ക് ഡൗൺ മറവിലെ ലഹരിയുടെ വ്യാപനം രക്ഷിതാക്കൾ ജാഗ്രത പാലിക്കണം

Published

|

Last Updated

മലപ്പുറം | വിദ്യാർത്ഥി യുവജനങ്ങൾ കൂടുതൽ സമയവും കുടുംബങ്ങളോടൊപ്പമായിട്ടും വർധിച്ച്‌വരുന്ന ലഹരി ഉപയോഗത്തിനെതിരെ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ല സാംസ്ക്കാരിക സമിതി സംഗമം ആവശ്യപ്പെട്ടു.

സമൂഹത്തിൽ മദ്യം, മയക്ക് മരുന്ന് ലഹരി വ്യാപനം വർദ്ധിച്ചു വരുന്നത് സാംസ്ക്കാരിക അധ:പതനത്തിന് വഴിയൊരുക്കുന്നതിനാൽ ബന്ധപ്പെട്ട അധികാരികൾ വാർഡുകൾ തോറും ജനകീയ സമിതികൾ രൂപിക്കരിക്കാൻ മുന്നോട്ട് വരണം. ജില്ലാ ക്യാബിനറ്റ് അംഗങ്ങളും സോൺ കൾച്ചറൽ , അഡ്മിനിസ്ട്രേഷൻ സെക്രട്ടരിമാരും പങ്കെടുത്ത ഓൺലൈൻ സംഗമം ജില്ല ജന: സെക്രട്ടറി മുസ്ഥഫ മാസ്റ്റർ കോഡൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപാധ്യക്ഷൻ യൂസുഫ് ബാഖവി പ്രാർത്ഥന നടത്തി.

ഹമീദ് തിരൂരങ്ങാടിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രവർത്തക സമിതി അംഗം എ സി കെ പാങ്ങ് ആമുഖ പ്രഭാഷണം നടത്തി. “സാംസ്കാരികം: നമ്മുടെ ഇടപെടലും ബാധ്യതകളും” ജില്ലാ സെക്രട്ടറി കെ പി ജമാൽ കരുളായി അവതരിപ്പിച്ചു.

ശറഫുദ്ദീൻ മാളിയേക്കൽ സ്വാഗതവും റഷീദ് മുണ്ടംപറമ്പ് നന്ദിയും പറഞ്ഞു.

Latest