Connect with us

Ongoing News

ഏകദിന റാങ്കിംഗ്; രണ്ടാം സ്ഥാനം നിലനിര്‍ത്തി കോലി; ഒന്നാമത് ബാബര്‍ അസം തന്നെ

Published

|

Last Updated

ദുബൈ | ഏകദിനത്തില്‍ ബാറ്റ്‌സ്മാന്മാരുടെ ഐ സി സി റാങ്കിംഗില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് മാറ്റമില്ല. ഒന്നാം സ്ഥാനം പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമും രണ്ടാം സ്ഥാനം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും മൂന്നാം സ്ഥാനം ഇന്ത്യന്‍ ഉപ നായകന്‍ രോഹിത് ശര്‍മയും നിലനിര്‍ത്തി. അതേസമയം, ശ്രീലങ്കയുടെ കുശാല്‍ പെരേര 13 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 42 ാം സ്ഥാനത്തെത്തി. ബംഗ്ലാദേശിനെതിരായ അവസാന ഏകദിനത്തില്‍ സെഞ്ച്വറി പ്രകടനം നടത്തിയതോടെയാണിത്. ഈ മത്സരത്തില്‍ 16 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ശ്രീലങ്കയുടെ തന്നെ ദുശ്മന്ത ചമീര 27 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ബൗളിംഗില്‍ 33 ാമതെത്തി.

ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര അഞ്ചാം സ്ഥാനത്ത് തുടരും. ബാറ്റിംഗ് റാങ്ക് പട്ടികയില്‍ കോലിയും രോഹിത്തും ബൗളിംഗില്‍ ബുമ്രയുമാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍. എന്നാല്‍, ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ രവീന്ദ്ര ജഡേജ ഒമ്പതാം സ്ഥാനത്തുണ്ട്.

---- facebook comment plugin here -----

Latest