Connect with us

First Gear

ഒറ്റ ചാര്‍ജില്‍ എവറസ്റ്റ് പര്‍വതത്തിന് സമാനമായ ഉയരം താണ്ടി ജാഗ്വാര്‍ ഐ-പേസ്

Published

|

Last Updated

ലണ്ടന്‍ | എവറസ്റ്റ് പര്‍വതത്തിന് സമാനമായ ഉയരം ഒറ്റ ചാര്‍ജില്‍ പൂര്‍ത്തിയാക്കി ജാഗ്വാര്‍ ഐ പേസ് ഇലക്ട്രിക് എസ് യു വി. എവറസ്റ്റിന്റെ ഉയരമായ 8,848 മീറ്റര്‍ ആണ് 90 കിലോവാട്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്ത് വാഹനം പിന്നിട്ടത്. ബ്രിട്ടനിലെ ഏറ്റവും ഉയരം കൂടിയ റോഡ് ആയ ഗ്രേറ്റ് ഡണ്‍ ഫെല്‍ 16.2 തവണ ആവര്‍ത്തിച്ച് കയറിയാണ് വാഹനം എവറസ്റ്റിംഗ് ചാലഞ്ച് പൂര്‍ത്തിയാക്കിയത്.

ഈ റോഡ് ഒരു തവണ പൂര്‍ത്തിയാക്കിയാല്‍ 547 മീറ്ററാണുണ്ടാകുക. വാഹനത്തിന്റെ പിറകില്‍ ഒളിമ്പിക്- ലോക സൈക്ലിംഗ് ചാമ്പ്യന്‍ എളിനര്‍ ബാര്‍കറുമുണ്ടായിരുന്നു. ഐ പേസിന്റെ റിജനറേറ്റീവ് ബ്രേകിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് 60 ശതമാനം അധിക ഊര്‍ജം വിനിയോഗിച്ചായിരുന്നു സൈക്ലിംഗ് താരം വാഹനത്തെ പിന്തുടര്‍ന്നത്.

199.6 കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയപ്പോഴും 31 ശതമാനം ബാറ്ററി ചാര്‍ജ് ഐ പേസിലുണ്ടായിരുന്നു. അതായത് ഇതുപയോഗിച്ച് 128.7 കിലോമീറ്റര്‍ കൂടി പിന്നിടാം. എവറസ്റ്റിംഗ് ചാലഞ്ച് കഴിഞ്ഞ വര്‍ഷം സൈക്കിള്‍ താരങ്ങളിലാണ് ജനപ്രിയമായത്.

---- facebook comment plugin here -----

Latest