National
ബംഗാളിലെ അക്രമ സംഭവങ്ങള്‍; അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ വിദഗ്ധരുടെ കത്ത്

കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍. ആവശ്യമുന്നയിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, ദേശീയ പട്ടികജാതി കമ്മീഷന്‍, ദേശീയ വനിതാ കമ്മീഷന്‍ എന്നിവക്ക് രാജ്യത്തെ 600ല്‍ പരം വരുന്ന വിദ്യാഭ്യാസ വിദഗ്ധര്‍ കത്തെഴുതി. ബംഗാളില്‍ തിരഞ്ഞെടുപ്പിനെ പിന്തുടര്‍ന്നുണ്ടായ അക്രമത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നിരവധി ആളുകള്‍ കൊല്ലപ്പെട്ടതായി കത്തില്‍ പറയുന്നു.
പോലീസ്, പ്രാദേശിക ഭരണകൂടം, ജനങ്ങള്‍, മാധ്യമങ്ങള്‍ എന്നിവര്‍ അക്രമികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. വോട്ട് രേഖപ്പെടുത്താനുള്ള ജനാധിപത്യപരമായ അവകാശം വിനിയോഗിച്ചതിന്റെ പേരില്‍ ബംഗാളിലെ ഭരണകക്ഷിയുടെ വിരോധത്തിന് പാത്രമായവരെ കുറിച്ച് വളരെയധികം ആശങ്കയുണ്ട്. കത്തില്‍ പറഞ്ഞു.
---- facebook comment plugin here -----