Connect with us

Kerala

എന്‍ഡിഎ പ്രവേശത്തിന് സികെ ജാനു പത്ത് കോടിയും കേന്ദ്രമന്ത്രി സ്ഥാനവും ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തല്‍

Published

|

Last Updated

കണ്ണൂര്‍ | എന്‍ഡിഎയുമായി സഹകരിക്കാന്‍ സി കെ ജാനു 10 കോടി ആവശ്യപ്പെട്ടുവെന്ന് ആരോപണം. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ട്രഷറര്‍ പ്രസീതയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പത്ത് കോടി രൂപക്ക് പുറമെ അഞ്ച് നിയമസഭാ സീറ്റും ഒരു കേന്ദ്രമന്ത്രി സ്ഥാനവും കെ സുരേന്ദ്രനോട് സി കെ ജാനു ആവശ്യപ്പെട്ടുവെന്നും പ്രസീത ആരോപിച്ചു.

എന്‍ഡിഎയുമായി സഹകരിക്കാന്‍ 10 കോടി രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും ബിജെപി അധ്യക്ഷന്‍ 10 ലക്ഷം രൂപ തിരുവനന്തപുരത്ത് വെച്ച് സി കെ ജാനുവിന് കൈമാറിയെന്നും പ്രസീത പറഞ്ഞു. പാര്‍ട്ടിയാണോ സി കെ ജാനുവാണോ മുന്നണിയിലേക്ക് വന്നതെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കണമെന്നും പ്രസീത പറഞ്ഞു.

എന്നാല്‍ പണം വാങ്ങിയെന്ന ആരോപണം സി കെ ജാനു നിഷേധിച്ചു. ബിജെപിയുമായോ, കെ സുരേന്ദ്രനുമായോ ഇടപാടില്ലെന്നും, പ്രസീതയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും സി കെ ജാനു അറിയിച്ചു.
പ്രസീതയും കെ സുരേന്ദ്രനും തമ്മിലുള്ള ഫോണ്‍ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. ഇക്കാര്യം പ്രസീത പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു

Latest